തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മൊബൈലിൽനിന്നുള്ള ഔട്ട്‌ഗോയിങ് കോളുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തി; മെഹബൂബ മുഫ്തി

തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച പിഡിപി പ്രവർത്തകരെയും പോളിങ് ഏജന്റുമാരെയും പൊലീസ് തടങ്കലിൽ വയ്ക്കുന്നായും ഇന്നലെയും ഇന്നുമായി പാർട്ടി ആരോപിച്ചിരുന്നു.

New Update
ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ വര്‍ധിപ്പിക്കും...തീരുമാനം ഉചിതമല്ലെന്ന്    മെഹ്ബൂബ മുഫ്തി

ശ്രീനഗർ: തന്റെ മൊബൈലിൽ നിന്നുള്ള ഔട്ട്‌ഗോയിങ് കോളുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയെന്ന് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി.

Advertisment

അന്ത്നാഗ് ലോകസഭാ മണ്ഡലത്തിലെ പോളിങ് നടക്കുന്ന ദിവസമായ ഇന്ന് തന്റെ ഫോണിൽനിന്നു പുറത്തേക്കു വിളിക്കാനുള്ള സൗകര്യം സസ്പെൻഡ് ചെയ്തതിൽ വിശദീകരണം വേണമെന്നും അവർ ആവശ്യപ്പെട്ടു. മെഹബൂബ ഇത്തവണ അനന്ത്നാഗ് – റജൗറി സീറ്റിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച പിഡിപി പ്രവർത്തകരെയും പോളിങ് ഏജന്റുമാരെയും പൊലീസ് തടങ്കലിൽ വയ്ക്കുന്നായും ഇന്നലെയും ഇന്നുമായി പാർട്ടി ആരോപിച്ചിരുന്നു. വിഷയത്തിൽ മെഹ്ബൂബ തിരഞ്ഞെടുപ്പ് കമ്മിഷനും കത്തെഴുതിയിരുന്നു.

Advertisment