/sathyam/media/post_attachments/aLUVjkV7Ld7VvEPYXd0K.jpg)
ഡൽഹി: രാം ലീല മൈതാനത്തു നടക്കുന്ന ഇൻഡ്യ മഹാറാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി.
യാതൊരു അന്വേഷണവും കൂടാതെ കേന്ദ്രസർക്കാർ ജനങ്ങളെ ജയിലിലിടുകയാണെന്നും ഇത് കലിയു​ഗത്തിലെ അമൃതകാലമാണെന്നും അവർ വിമർശിച്ചു. താനടക്കമുള്ള ജമ്മു കശ്മീരിലെ മുതിർന്ന നേതാക്കൾ വീട്ടുതടങ്കലിലാണെന്നും മെഹ്ബൂബ പറഞ്ഞു.
'ഇന്ന് രാജ്യം ഏറ്റവും പ്രയാസമേറിയ സമയത്തിലൂടെ കടന്നുപോകുകയാണ്. യാതൊരു അന്വേഷണവും കൂടാതെ തന്നെ ജനങ്ങളെ ജയിലിലടയ്ക്കുന്നു. ഇതാണ് കലിയു​ഗത്തിലെ അമൃതകാലം. ഒമർ ഖാലിദിനെക്കുറിച്ചോ മുഹമ്മദ് സുബൈറിനെക്കുറിച്ചോ ഞാൻ പറയുന്നില്ല.
നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. എനിക്കിതിലൊട്ടും അതിശയമില്ല. ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഞാനും വീട്ടു തടങ്കലിലാണ്. നിയമം ലംഘിക്കുന്നവർ രാജ്യ​ദ്രോഹികളാണ്'. മെഹ്ബൂബ മുഫ്തി പറഞ്ഞു,