മെഹുൽ ചോക്സിയുടെ മകനും കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പഞ്ചാബ് നാഷണല്‍ ബാങ്കിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കുറ്റം ചുമത്തി 2017 ല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ മെഹുല്‍ ചോക്‌സിക്കെതിരെയാണ് കേസ്.

New Update
Untitled

ഡല്‍ഹി: ഒളിവില്‍ പോയ വ്യവസായി മെഹുല്‍ ചോക്സിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, അദ്ദേഹത്തിന്റെ മകന്‍ രോഹന്‍ ചോക്സിയും കുറ്റകൃത്യത്തില്‍ സജീവമായി പങ്കാളിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡല്‍ഹിയിലെ എടിഎഫ്പി മുമ്പാകെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.

Advertisment

2018-ല്‍ ഇ.ഡി. കണ്ടുകെട്ടിയ മുംബൈ ആസ്ഥാനമായുള്ള ഒരു സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ രോഹന്‍ ചോക്സി അപ്പീല്‍ നല്‍കിയിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സ്വത്ത് തന്റെ കുടുംബ ട്രസ്റ്റിന്റേതാണെന്നും 1994-ല്‍ വാങ്ങിയതാണെന്നും രോഹന്‍ വാദിച്ചു.


എന്നാല്‍, തട്ടിപ്പ് വെളിച്ചത്തുവരുമെന്ന് പ്രതീക്ഷിച്ച് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി 2013 ല്‍ മെഹുല്‍ ചോക്സി തന്റെ മകന് സ്വത്ത് കൈമാറിയതായി ഇഡി ട്രൈബ്യൂണലിനെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ പ്രക്രിയയില്‍ രോഹന്‍ ചോക്സിയുടെ പങ്കാളിത്തം തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഇഡി പറഞ്ഞു.രോഹന്‍ ചോക്സിയുടെ പേര് ഇതുവരെ ഒരു എഫ്ഐആറിലോ കുറ്റപത്രത്തിലോ ഇല്ല.


പഞ്ചാബ് നാഷണല്‍ ബാങ്കിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കുറ്റം ചുമത്തി 2017 ല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ മെഹുല്‍ ചോക്‌സിക്കെതിരെയാണ് കേസ്.


നിലവില്‍ ബെല്‍ജിയത്തിലെ ഒരു ജയിലിലാണ് മെഹുല്‍ ചോക്‌സി. ഇന്ത്യ ആരംഭിച്ച നാടുകടത്തല്‍ നടപടികള്‍ അദ്ദേഹത്തിനെതിരെ പുരോഗമിക്കുകയാണ്.

Advertisment