ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഒളിച്ചോടിയ വജ്ര വ്യാപാരി മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ദരിദ്രരെ കൊള്ളയടിച്ചവരില്‍ നിന്ന് പണം തിരിച്ചു പിടിച്ച് അവര്‍ക്ക് തിരികെ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം ആവര്‍ത്തിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
ദരിദ്രരുടെ പണവുമായി വിദേശത്തേക്ക് ഒളിച്ചോടിയവര്‍ക്ക് ഒടുവില്‍ അവരുടെ പണം തിരികെ നല്‍കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചവര്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് നിരവധി പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്.
മെഹുല്‍ ചോക്‌സി അറസ്റ്റിലായി. ഇത് വളരെ വലിയ നേട്ടമാണെന്ന് ചൗധരി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.