സുൽത്താൻപുർ: കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതു കൊണ്ടാവാം വരുൺ ഗാന്ധിക്ക് ലോക്സഭാ സീറ്റ് നിഷേധിക്കാൻ കാരണമെന്ന് വരുണിന്റെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ മേനക ഗാന്ധി.
മറ്റൊരു കാരണവും പ്രത്യക്ഷത്തിൽ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചതുമൂലം അമ്മ എന്ന നിലയിൽ തനിക്ക് ദുഖമുണ്ടെന്നും മേനക പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
നിലവിൽ ബിജെപിയുടെ സുൽത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മേനക. മേനകയ്ക്കായി പ്രചാരണത്തിന് ഇറങ്ങണമെന്ന് വരുൺ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു.