/sathyam/media/media_files/2026/02/26/mental-health-2026-02-26-12-57-07.jpg)
ഹൈദരാബാദ്: വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ പത്ത് പ്രമുഖ ആപ്പുകളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി.
1.4 കോടിയിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഈ ആപ്പുകളില്‍ നിന്ന് ഉപഭോക്താക്കളുടെ അതീവ രഹസ്യമായ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ 'ഓവര്‍സെക്യൂര്‍ഡ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ 1,575 സുരക്ഷാ പിഴവുകളാണ് ഈ പത്ത് ആപ്പുകളിലായി ഗവേഷകര്‍ കണ്ടെത്തിയത്. ഇതില്‍ 54 എണ്ണം അതീവ ഗുരുതരവും, 538 എണ്ണം ഇടത്തരം ഗൗരവമുള്ളതുമാണ്.
തെറാപ്പി റെക്കോര്‍ഡുകള്‍, സംഭാഷണങ്ങള്‍, മൂഡ് ലോഗുകള്‍ തുടങ്ങിയവ ചോരാന്‍ സാധ്യതയുണ്ട്. ഡാര്‍ക്ക് വെബില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് നമ്പറിനേക്കാള്‍ വില ഇത്തരം ആത്മീയ-മാനസിക വിവരങ്ങള്‍ക്കുണ്ടെന്ന് ഓവര്‍സെക്യൂര്‍ഡ് സ്ഥാപകന്‍ സെര്‍ജി തോഷിന്‍ പറഞ്ഞു. ഒരു തെറാപ്പി റെക്കോര്‍ഡിന് 1,000 ഡോളറിലധികം വില ലഭിക്കാം.
പത്തില്‍ ആറ് ആപ്പുകളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇത് പച്ചക്കള്ളമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
മറ്റ് ആപ്പുകള്‍ക്ക് ലളിതമായി വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് പല ആപ്പുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഡാറ്റാബേസ് യുആര്‍എല്ലുകളും സെഷന്‍ ടോക്കണുകളും സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സുരക്ഷാ പരിശോധനകള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഈ ആപ്പുകളുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ജനുവരി 22, 23 തീയതികളില്‍ നടന്ന പരിശോധനയില്‍ പത്തില്‍ നാല് ആപ്പുകള്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്തിട്ടുള്ളൂ എന്ന് കണ്ടെത്തി. ചില ആപ്പുകള്‍ 2024 സെപ്റ്റംബറിന് ശേഷം അപ്‌ഡേറ്റ് ചെയ്തിട്ടുമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us