ഒരു കുടുംബത്തിലെ എട്ട് പേര്‍ വീട്ടില്‍ മരിച്ച നിലയില്‍; മാനസിക രോഗിയായ യുവാവ് വീട്ടുകാരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം

മാനസികാസ്വാസ്ഥ്യമുള്ള കുടുംബാംഗമാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് ചിന്ദ്വാര പോലീസ് സൂപ്രണ്ട് മനീഷ് ഖത്രി സ്ഥിരീകരിച്ചു. വീട്ടുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

New Update
police Untitled4df54.jpg

ഡല്‍ഹി; ഒരു കുടുംബത്തിലെ എട്ട് പേര്‍ വീട്ടില്‍ മരിച്ച നിലയില്‍.  മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബോദല്‍ കച്ചാര്‍ ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ എട്ട് പേരെ അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

മാനസികാസ്വാസ്ഥ്യമുള്ള കുടുംബാംഗമാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് ചിന്ദ്വാര പോലീസ് സൂപ്രണ്ട് മനീഷ് ഖത്രി സ്ഥിരീകരിച്ചു. വീട്ടുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ തന്റെ കുടുംബത്തെ ആക്രമിച്ചത്. സഹോദരനെയും ഭാര്യയെയും ഭാര്യാസഹോദരിയെയും പിഞ്ചു കുഞ്ഞിനെയും കൊലപ്പെടുത്തി. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബത്തിലെ ഒരു കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്.

ഈ മാസം ആദ്യം, ഉത്തര്‍പ്രദേശിലെ പാലാപൂരില്‍ ഒരാള്‍ തന്റെ കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു.

Advertisment