/sathyam/media/media_files/2025/05/17/HwRmoVYuqRG3YVbDxEPr.jpg)
കോ​ൽ​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ൻ ഫു​ട്​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് മെ​സി വി​മാ​നം ഇ​റ​ങ്ങു​ക. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് മെ​സി എ​ത്തു​ക. മെ​സി​ക്കൊ​പ്പം ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ലൂ​യി​സ് സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും ഉ​ണ്ടാ​വും. തി​ങ്ക​ളാ​ഴ്ച വ​രെ മെ​സി ഇ​ന്ത്യ​യി​ലു​ണ്ടാ​വും.
ശ​നി​യാ​ഴ​ച രാ​വി​ലെ 9:30 മു​ത​ല്‍ 10:30 വ​രെ മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് പ്രോ​ഗ്രാ​മു​ണ്ടാ​കും. പ​ത്ത​ര​യ്ക്ക് ശ്രീ​ഭൂ​മി​യി​ലെ ക്ലോ​ക്ക് ട​വ​റി​ന് സ​മീ​പം സ്ഥാ​പി​ച്ച 70 അ​ടി ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ന്‍റെ പ്ര​തി​മ അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. മോ​ണ്ടി പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മു​പ്പ​ത് ക​ലാ​കാ​ര​ന്‍​മാ​രാ​ണ് പ്ര​തി​മ ത​യ്യാ​റാ​ക്കി​യ​ത്.
പ​തി​നൊ​ന്ന​ര മു​ത​ല്‍ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ല​യോ​ണ​ല്‍ മെ​സി​ക്കൊ​പ്പം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി, സൗ​ര​വ് ഗാം​ഗു​ലി, ലി​യാ​ന്‍​ഡ​ര്‍ പെ​യ്​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പി​ന്നാ​ലെ സൗ​ഹൃ​ദ മ​ത്സ​ര​വും മെ​സി​യെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മെ​സി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ ഹൈ​ദ​രാ​ബാ​ദ് ഉ​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും പ​ങ്കെ​ടു​ക്കു​ന്ന സെ​വ​ന്‍​സ് മ​ത്സ​ര​വും സം​ഗീ​ത നി​ശ​യും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പാ​ഡ​ല്‍ ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​ന് സെ​ലി​ബ്രി​റ്റി ഫു​ട്​ബോ​ള്‍ മ​ത്സ​ര​ത്തി​ലും പ​ങ്കാ​ളി​യാ​വും. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ലും ലി​യോ​ണ​ല്‍ മെ​സി പ​ങ്കെ​ടു​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us