കേരളത്തിലെ റെയിൽ വെ വികസനം ; നിർണ്ണായക ചർച്ചകൾക്കായി മെട്രോ മാൻ ഇ ശ്രീധരൻ ഡൽഹിയിൽ ; റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ നിലമ്പൂർ - നഞ്ചൻകോട് ലൈൻ ചർച്ചയായി

New Update
e sreedharan

ഡൽഹി : കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മെട്രോ മാൻ ഇ ശ്രീധരൻ ഡൽഹിയിലെത്തിയത്. റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തിയ ഇ ശ്രീധരൻ കേരളത്തിലെ റെയിൽ വേയുടെ അടിസ്ഥാന സൗകര്യ വികസനം , പുതിയ റെയിൽ വേ പാതകൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു.

Advertisment

4212397c-5828-4504-ad1d-c28981e8ab4a

നിലമ്പൂർ - നഞ്ചൻകോട് പാത സംബന്ധിച്ച് ഇ ശ്രീധരനുമായി ചർച്ച നടത്തിയതായി റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ച്ചയിൽ റെയിൽ കണക്ടിവിറ്റി ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായതായും റെയിൽവേയുടെ വികസനം സംബന്ധിച്ച നിരവധി ആശയങ്ങൾ പങ്ക് വെച്ചതായും മന്ത്രി വ്യക്തമാക്കി

Advertisment