ഡല്‍ഹി: ഇന്ത്യയിലെ മെട്രോ റെയില്‍ ശൃംഖല 1000 കിലോമീറ്ററായി വര്‍ധിച്ചു. ഇതോടെ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയില്‍ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ മാറി.
ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെ വിപുലീകരണത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
യുപിയിലെ സാഹിബാബാദിനും ഡല്‍ഹിയിലെ ന്യൂ അശോക് നഗറിനും ഇടയില്‍ നിര്‍മിച്ച ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മെട്രോ സര്‍വീസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 11 ആയി ഉയര്‍ന്നു. മെട്രോ കണക്റ്റിവിറ്റിയുടെ പ്രയോജനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 23 ആയി ഉയര്‍ന്നു.
ദിവസേനയുള്ള യാത്രക്കാരുടെ യാത്രാനിരക്ക് 2014-ല്‍ 28 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒരു കോടിയിലേറെയായി ഉയര്‍ന്നു
കൂടാതെ, മെട്രോ ട്രെയിനുകളുടെ മൊത്തം ദൂരം 86,000 കിലോമീറ്ററില്‍ നിന്ന് 2.75 ലക്ഷം കിലോമീറ്ററായി വര്‍ധിച്ചു.