New Update
/sathyam/media/media_files/k4hrvFqDWWMQ7PUJJoNM.jpg)
കൊല്‍ക്കത്ത: മുതിര്‍ന്ന നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Advertisment
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രബര്‍ത്തിക്ക് ലഭിച്ചിരുന്നു.
സുമന്‍ ഘോഷിന്റെ സംവിധാനത്തില്‍ 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രബര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us