"ഹരിയാനയിൽ എന്റെ വാക്ക് നടക്കും"; വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായി തർക്കിച്ച് മന്ത്രി അനിൽ വിജ്

ഉദ്യോഗസ്ഥയുടെ മറുപടി കേട്ട് ക്ഷുഭിതനായ അനില്‍ വിജ്, 'എന്റെ ഉത്തരവ് ഹരിയാന മുഴുവന്‍ നടക്കും' എന്ന് ആക്രോശിച്ചു.

New Update
Untitled

കൈതല്‍: ഹരിയാനയിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ അനില്‍ വിജും മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ ക്യാമറയ്ക്ക് മുന്നില്‍ വാക്കേറ്റം.

Advertisment

ഭൂമി സംബന്ധമായ കേസില്‍ ഒരു ജൂനിയര്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യാനുള്ള മന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് എസ്പി ഉപാസന വ്യക്തമാക്കിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കൈതല്‍ ജില്ലാ പരാതി പരിഹാര സമിതി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍.


ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഉയര്‍ന്ന പരാതിയിലാണ് മന്ത്രി അനില്‍ വിജ് നടപടിക്ക് നിര്‍ദ്ദേശിച്ചത്.

സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് എസ്പി ഉപാസന മന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട എഎസ്‌ഐ അയല്‍ ജില്ലയിലുള്ള ആളാണെന്നും അതിനാല്‍ കുരുക്ഷേത്ര എസ്പിയ്‌ക്കോ ഡിജിപിയ്‌ക്കോ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്നും അവര്‍ വിശദീകരിച്ചു.

ഉദ്യോഗസ്ഥയുടെ മറുപടി കേട്ട് ക്ഷുഭിതനായ അനില്‍ വിജ്, 'എന്റെ ഉത്തരവ് ഹരിയാന മുഴുവന്‍ നടക്കും' എന്ന് ആക്രോശിച്ചു. ഉടന്‍ തന്നെ യോഗത്തില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ അദ്ദേഹം വനിതാ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ രൂക്ഷമായ പ്രതികരണം ഇപ്രകാരമായിരുന്നു.


'എല്ലാ കാര്യത്തിലും നിങ്ങള്‍ ഇങ്ങനെയാണ്. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ ഞാന്‍ ഉത്തരവിടുകയാണ്. നിങ്ങള്‍ ഡിജിപിക്ക് എഴുതുക. എന്റെ ഉത്തരവ് നടപ്പിലാക്കുക എന്നത് മാത്രമാണ് നിങ്ങളുടെ ജോലി.'


യോഗത്തിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ അപരാജിത ഇടപെട്ട്, ഉദ്യോഗസ്ഥയുടെ അധികാരപരിധിയിലുള്ള പരിമിതികള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല. ഒടുവില്‍ മന്ത്രിയുടെ നിര്‍ദ്ദേശം ഡിജിപിക്ക് എഴുതി നല്‍കാമെന്ന് എസ്പി ഉപാസന സമ്മതിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.

Advertisment