New Update
/sathyam/media/post_attachments/FrnMQiSlFnE12A1XGyzj.jpg)
മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 19, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
Advertisment
സീനിയര്‍ ടീമില്‍ നിന്ന് മിന്നു മണിക്കൊപ്പം കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരും ടീമിലുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് മിന്നു. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us