ഹൈദരാബാദ്: ഹൈദരാബാദില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ പാഞ്ഞുകയറി.
സംഭവത്തില്‍ പത്തിലധികം ബൈക്കുകള്‍ തകര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചതെന്ന് കരുതുന്ന കാര്‍ ബൈക്കുകള്‍ക്ക് മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു.
വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് കുട്ടി കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ ഓടിച്ചിട്ട് കുട്ടിയെ പിടികൂടുകയായിരുന്നു.