ഡല്‍ഹി: വധഭീഷണിക്കു പിന്നാലെ പപ്പു യാദവിന്റെ വീടിന് പുറത്ത് അജ്ഞാത സംഘം എത്തിയതായി റിപ്പോര്‍ട്ട്. ബിഹാറിലെ പൂര്‍ണിയ മണ്ഡലത്തിലെ വീട്ടിലാണ് സംഭവം.
പപ്പു യാദവിന് നേരെ വന്ന ഭീഷണി കോളുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരില്‍ ഒരാളെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മധേപുരയിലെ തന്റെ വസതി പ്രതികള്‍ നിരീക്ഷിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വീടിന് പുറത്ത് ഇവരെത്തിയ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കിട്ടു. ഈ മാസം 14 മുതല്‍ തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.