New Update
/sathyam/media/media_files/2024/11/13/HbtMjTX7GIMlnmIX4zdu.jpg)
മുംബൈ: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ പേഴ്സ് ധന്‍ബാദില്‍ മോഷണം പോയി.
Advertisment
ബി.ജെ.പിയുടെ താരപ്രചാരകനായ മിഥുന്‍ ക്രവര്‍ത്തി, ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍സ അപര്‍ണ സെന്‍ഗുപ്തയെ പിന്തുണച്ച് ധന്‍ബാദിലെ കാലിയസോളില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ പോയിരുന്നു.
താരത്തെ കാണാന്‍ റാലിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അവിടെ വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്നാണ് റാലിയില്‍ നിന്നുള്ള വീഡിയോകള്‍ കാണിക്കുന്നത്.
ഈ സമയത്താണ് പേഴ്സ് മോഷ്ടിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേഴ്സ് തിരികെ നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
പേഴ്‌സ് മോഷ്ടിച്ചവര്‍ ആരായാലും അത് അദ്ദേഹത്തിന് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, റാലിക്കിടെ സംഘാടകരിലൊരാള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us