/sathyam/media/media_files/2025/09/18/mk-stalin-2025-09-18-13-45-49.jpg)
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനും ആധിപത്യത്തിനും എതിരെ ശക്തമായി പോരാടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
ഡല്‍ഹി നമ്മളെ പല തരത്തില്‍ അടിച്ചമര്‍ത്തുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള ആവശ്യം നിഷേധിക്കല്‍, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കല്‍, പുരാവസ്തു ഗവേഷണങ്ങള്‍ അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കേന്ദ്രത്തെ കുറ്റപ്പെടുത്തി.
'വോട്ട് ചെയ്യാനുള്ള നമ്മുടെ അവകാശങ്ങള്‍ 'എസ്.ഐ.ആര്‍' വഴി തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
''ഇപ്പോഴായാലും അടിച്ചമര്‍ത്തലിന് 'നോ എന്‍ട്രി', ആധിപത്യത്തിനും അടിച്ചേല്‍പ്പിക്കലിനും 'നോ എന്‍ട്രി', അതുകൊണ്ട് ബിജെപിക്ക് പൂര്‍ണ്ണമായും 'നോ എന്‍ട്രി''' എന്ന് പ്രഖ്യാപിച്ചു.
മൂന്ന് തവണ കേന്ദ്രത്തില്‍ ഭരണം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം തമിഴ്‌നാട്ടില്‍ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.