തമിഴ്നാട്ടിന്റെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഒരിക്കലും തലകുനിക്കാതെ സംരക്ഷിക്കും; ബിജെപിയുടെ കേന്ദ്രീകരണ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

New Update
MK Stalin slams Centre over Advocate Bill: Assault on legal profession's autonomy

തമിഴ്നാട്ടിന്റെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഒരിക്കലും തലകുനിക്കാതെ സംരക്ഷിക്കും; ബിജെപിയുടെ കേന്ദ്രീകരണ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻന്നൈ:തമിഴ്നാടിന്റെ സാമ്പത്തിക നേട്ടങ്ങളും സാംസ്കാരിക അവകാശങ്ങളും ഒരിക്കലും തലകുനിക്കാതെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

Advertisment

ഡി.എം.കെ സ്ഥാപകദിനത്തോടും പെരിയാറിന്റെയും അണ്ണായുടെയും ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാടിന്റെ ഭാഷയും സ്വത്വവും സംരക്ഷിക്കുക സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും ബിജെപിക്കെതിരായ ശക്തമായ മുന്നറിയിപ്പുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.


ഹിന്ദി അടിച്ചേൽപ്പിക്കൽ, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കൽ തുടങ്ങി കേന്ദ്രത്തിന്റെ ഇടപെടലുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 


കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാനുളള നീക്കങ്ങളാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ഇത്തരം അപകടകരമായ കേന്ദ്രീകരണ പ്രവണതകളെ തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറപ്പു നൽകി. സംസ്ഥാനത്ത് ബിജെപിക്ക് പ്രവേശനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം തവണ അധികാരത്തിലെത്തിയിട്ടും “മോദി മാജിക്” തമിഴ്നാട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്ന് സ്റ്റാലിൻ വിലയിരുത്തി. ഭാഷാപരമായ അവകാശ സംരക്ഷണം തലമുറകളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment