/sathyam/media/media_files/2025/10/28/mk-stalin-2025-10-28-13-21-25.jpg)
ഡല്‍ഹി: വിജയ്യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുമായി കോണ്‍ഗ്രസ് അടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡിഎംകെയ്ക്ക് കോണ്‍ഗ്രസുമായുള്ള ശക്തമായ ബന്ധം വീണ്ടും ഉറപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുമായുള്ള തന്റെ ബന്ധം വികാരപരവും പ്രത്യയശാസ്ത്രപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
'എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി എന്നോട് കാണിക്കുന്ന സ്‌നേഹം വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല.
ഞാന്‍ ഒരു രാഷ്ട്രീയ നേതാവിനെയും സഹോദരന്‍ എന്ന് വിളിക്കാറില്ല, എന്നാല്‍ രാഹുല്‍ ഗാന്ധി എന്നെ തന്റെ ജ്യേഷ്ഠനായി കണക്കാക്കുന്നതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ എന്റെ സഹോദരന്‍ എന്ന് വിളിക്കുന്നു. അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിനപ്പുറമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇതൊരു രാഷ്ട്രീയ ബന്ധമല്ല, പ്രത്യയശാസ്ത്രപരമായ ബന്ധം കൂടിയാണ്. ഈ വികാരം എല്ലാവരിലുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' സ്റ്റാലിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us