/sathyam/media/media_files/2025/03/31/csbaLG1q1RzddSyT9mOK.jpg)
ചെന്നൈ: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന പോരാട്ടമായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
ഇത് ഡി.എം.കെയുടെ ആത്മാഭിമാനവും തനിമയും എ.ഐ.എ.ഡി.എം.കെയുടെ 'ഡല്‍ഹിയോടുള്ള അടിമത്തവും' തമ്മിലുള്ള മത്സരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാബലിപുരത്ത് നടന്ന ഡി.എം.കെയുടെ 'എന്‍ വാക്കു ചാവടി, വെട്രി വാക്കു ചാവടി' പോളിംഗ് ബൂത്ത് പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. അടുത്ത തിരഞ്ഞെടുപ്പ് 'ദ്രാവിഡ മോഡല്‍ 2.0' യുടെ തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ 2026-ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കും, അതിനുശേഷം ദ്രാവിഡ മോഡല്‍ 2.0 ആരംഭിച്ചു എന്നായിരിക്കും വാര്‍ത്താ തലക്കെട്ടുകള്‍. ഇത് അഹങ്കാരത്തോടെ പറയുന്നതല്ല, ജനങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി വെച്ച് പുലര്‍ത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്,' അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us