/sathyam/media/media_files/2024/10/19/7Awic5Gatm7tXR8lVcRp.jpg)
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
നവംബര്‍ 29, 30 തീയതികളില്‍ തെക്കന്‍ തമിഴ്നാട്ടിലും ഡെല്‍റ്റാ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചീഫ് സെക്രട്ടറിയുമായി പ്രത്യേക യോഗം ചേര്‍ന്നതായും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം അറിയിച്ചു.
മുന്‍പ് നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുന്നത് നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us