തമിഴ് ജനതയെ ഒറ്റപ്പെടുത്തരുത്; ശ്രീലങ്കൻ ഭരണഘടനയിലെ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിച്ച് എംകെ സ്റ്റാലിൻ

തമിഴരുടെ അവകാശങ്ങള്‍ പുതിയ ഭരണഘടനയില്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 

New Update
Untitled

ഡല്‍ഹി: ശ്രീലങ്കയിലെ പുതിയ ഭരണഘടനയിലെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

Advertisment

തമിഴരുടെ അവകാശങ്ങള്‍ പുതിയ ഭരണഘടനയില്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 


നിലവിലെ പരിഷ്‌കാരങ്ങള്‍ തമിഴ് സമൂഹത്തെ അരികുവല്‍ക്കരിക്കാനും വംശീയ സംഘര്‍ഷങ്ങള്‍ വീണ്ടും ആളിക്കത്തിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


'സമത്വത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്താതെ നിര്‍മിക്കപ്പെടുന്ന ഏതൊരു പുതിയ ഭരണഘടനയും അനീതിയും അസ്ഥിരതയുമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഇത് പുതിയ സംഘര്‍ഷങ്ങള്‍ക്കും മാനുഷിക പ്രതിസന്ധികള്‍ക്കും കാരണമാകും'. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് നേതാക്കളുടെ പ്രാതിനിധ്യങ്ങള്‍ ഉദ്ധരിച്ച് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.

Advertisment