കേന്ദ്ര സർക്കാരും തമിഴ്‌നാടും തമ്മിലുള്ള രാഷ്ട്രീയ തർക്കം സാഹിത്യ മേഖലയിലേക്കും പടരുന്നു. തമിഴ്നാട് സ്വന്തമായി ദേശീയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

'സെമ്മൊഴി സാഹിത്യ പുരസ്‌കാരം' എന്ന പേരിലാണ് ഈ അവാര്‍ഡുകള്‍ അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

New Update
Untitled

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും പടരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

Advertisment

'സെമ്മൊഴി സാഹിത്യ പുരസ്‌കാരം' എന്ന പേരിലാണ് ഈ അവാര്‍ഡുകള്‍ അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.


ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിലാണ് സ്റ്റാലിന്‍ ഈ പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഏഴ് ഭാഷകളിലെ മികച്ച കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഓരോ ഭാഷയിലെയും മികച്ച കൃതിക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക.

Advertisment