പദ്ധതികള്‍ക്ക് തമിഴ്‌നാടിന്റെയും ഭാഷയുടെയും വികസനത്തിനായി പ്രവര്‍ത്തിച്ച കരുണാനിധിയുടെ പേരാണോ അതോ പാറ്റയെപ്പോലെ ഇഴഞ്ഞിറങ്ങിയ പളനിസ്വാമിയുടെ പേരാണോ ഇടേണ്ടത്? കരുണാനിധിയുടെ പേരില്‍ ആരംഭിക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ എംകെ സ്റ്റാലിന്‍

സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും കരുണാനിധിയുടെ പേര് മായ്ച്ചു കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
MK Stalin slams AIADMK's Palaniswami for remarks on Karunanidhi-named schemes

ചെന്നൈ: മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ ആരംഭിച്ച പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്.

Advertisment

ഞായറാഴ്ച വിരുദുനഗറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഈ പദ്ധതികള്‍ക്ക് തമിഴ്‌നാടിന്റെയും ഭാഷയുടെയും വികസനത്തിനായി പ്രവര്‍ത്തിച്ച കരുണാനിധിയുടെ പേരാണോ അതോ കാക്കയെപ്പോലെ ഇഴഞ്ഞിറങ്ങിയ പളനിസ്വാമിയുടെ പേരാണോ ഇടേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

80 വര്‍ഷം തമിഴ്‌നാടിന്റെ വികസനത്തിനും തമിഴ് ഭാഷയുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിച്ച കലൈഞ്ജറുടെ പേര് പദ്ധതികള്‍ക്ക് ഉപയോഗിക്കണോ അതോ പാറ്റയെപ്പോലെ ഇഴഞ്ഞിറങ്ങിയ നിങ്ങളുടെ പളനിസ്വാമിയുടെ പേര് സ്‌കീമുകള്‍ക്കായി ഉപയോഗിക്കണോ? സ്റ്റാലിന്‍ ചോദിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും കരുണാനിധിയുടെ പേര് മായ്ച്ചു കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുണാനിധിയുടെ പേരില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും പദ്ധതികള്‍ക്ക് വന്‍തുക അനുവദിച്ചെന്നും പ്രതിപക്ഷ നേതാവ് രണ്ട് ദിവസം മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു.

കരുണാനിധിയുടെ പേരില്‍ സംസ്ഥാനത്തുടനീളം അനാവശ്യ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കലൈഞ്ജര്‍ ഇന്റര്‍നാഷണല്‍ അരീനയുടെ നിര്‍മാണത്തിനായി 487 കോടി രൂപയുടെ ടെന്‍ഡറും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. കരുണാനിധിക്ക് ഒരു തൂലിക പ്രതിമ നിര്‍മ്മിക്കാന്‍ അതീവ താല്‍പര്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് കരുണാനിധിയുടെ പേരില്‍ പരിപാടികള്‍ ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ഫണ്ടല്ല, ട്രസ്റ്റില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് അത് ചെയ്യേണ്ടതെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.

Advertisment