New Update
/sathyam/media/media_files/2024/12/16/v6KTlHFCFEVuviwnWuDc.jpg)
ചെന്നെ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗക്കേസിലെ പ്രതി പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കതമാക്കിയത്.
Advertisment
മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷക്കൊപ്പമാണ്. സാങ്കേതിക തകരാർ മൂലമാണ് എഫ്ഐആർ ചോർന്നത്.
അതിനു പിന്നിൽ മറ്റ് ഗൂഢാലോചനകളില്ല. എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.