ചെന്നൈ: തമിഴ്നാട്ടിലെ നായക്കര്‍പട്ടി ടങ്സ്റ്റണ്‍ മിനറല്‍ ബ്ലോക്കിന്റെ ലേലം റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ അവകാശവാദവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ തലകുനിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ലേലം റദ്ദാക്കിയതിനെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന അരിട്ടപ്പട്ടിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഞങ്ങള്‍ തുടക്കം മുതല്‍ തന്നെ ഇതിനെ എതിര്‍ത്തിരുന്നു, പക്ഷേ ചിലര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തെറ്റായ പ്രചാരണം സൃഷ്ടിക്കുകയും ഇത് മറച്ചുവെക്കുകയും ചെയ്യുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പും കണ്ട് കേന്ദ്രം ലേലം റദ്ദാക്കി.
ലേലം റദ്ദാക്കുന്നതിന് മുമ്പ് കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി തമിഴ്നാട്ടിലെ മധുര ജില്ലയിലെ പരമ്പരാഗത സമുദായ നേതാക്കളായ അമ്പലക്കരരുമായി കൂടിക്കാഴ്ച നടത്തി പരിസ്ഥിതി വൈവിധ്യമുള്ള ഈ പ്രദേശത്തിന് ഖനനം ഉണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.