ചെന്നൈ: തമിഴ്‌നാട്ടില്‍ കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
തമിഴ്നാട്ടിലുടനീളമുള്ള സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ലോകമെമ്പാടും മനുഷ്യ സമൂഹവും രാഷ്ട്രങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം
അതിനാല്‍, ഞങ്ങള്‍ അതിനെക്കുറിച്ച് നിരന്തരം അവബോധം സൃഷ്ടിക്കുകയും അത് നേരിടാനുള്ള നടപടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഒരു സമ്മേളനം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം തമിഴ്നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.