2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ല. 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് എം.കെ. സ്റ്റാലിൻ

'അവര്‍ തമിഴ്നാടിന്റെ വിദ്യാഭ്യാസ നയത്തെ തകര്‍ക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു,' അദ്ദേഹം പറഞ്ഞു.

New Update
MK Stalin slams Centre over Advocate Bill: Assault on legal profession's autonomy

ചെന്നൈ: 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. 10,000 കോടി രൂപ നല്‍കിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ചെങ്കല്‍പ്പട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം എന്നിവയില്‍ തമിഴ്നാട് ഒരു മുന്‍നിരയിലാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. തടസ്സങ്ങള്‍ കുറവായിരുന്നെങ്കില്‍ സംസ്ഥാനത്തിന് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'ഇന്നലെ പാര്‍ലമെന്റില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. തമിഴ്നാടിന് നല്‍കേണ്ട ഫണ്ടുകള്‍ സംസ്ഥാനത്ത് ത്രിഭാഷാ ഫോര്‍മുല പ്രയോഗിച്ചാല്‍ മാത്രമേ അനുവദിക്കൂ എന്നും ഹിന്ദിയും സംസ്‌കൃതവും അംഗീകരിച്ചാല്‍ മാത്രമേ അനുവദിക്കൂ എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ധിക്കാരപൂര്‍വ്വം പറഞ്ഞു,' അദ്ദേഹം പറഞ്ഞു.


'അവര്‍ തമിഴ്നാടിന്റെ വിദ്യാഭ്യാസ നയത്തെ തകര്‍ക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു,' അദ്ദേഹം പറഞ്ഞു.


വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനുപകരം അതില്‍ നിന്ന് അകറ്റാനുള്ള എല്ലാ കര്‍മ്മ പദ്ധതികളും എന്‍ഇപിയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.