ചെന്നൈ: സംസ്ഥാനത്തിന്റെ സ്വയംഭരണത്തിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി മുന്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍.
'സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഗവേഷണം നടത്തി ശുപാര്‍ശകള്‍ നല്‍കും,' സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട് നിയമസഭ ചട്ടങ്ങളിലെ ചട്ടം 110 പ്രകാരം സ്പീക്കറുടെ സമ്മതത്തോടെ പൊതു പ്രാധാന്യമുള്ള കാര്യങ്ങളില്‍ അടിയന്തര ചര്‍ച്ച കൂടാതെ പ്രസ്താവനകള്‍ നടത്താന്‍ മന്ത്രിക്ക് അനുവാദമുണ്ട്.
പുതിയ നയങ്ങള്‍, പദ്ധതികള്‍ അല്ലെങ്കില്‍ സംരംഭങ്ങള്‍ നിയമസഭയില്‍ നേരിട്ട് പ്രഖ്യാപിക്കാനും ഈ വ്യവസ്ഥ സര്‍ക്കാരിനെ അനുവദിക്കുന്നു.