തമിഴ്‌നാട് സർക്കാർ 'ഉങ്കലുഡൻ സ്റ്റാലിൻ' പദ്ധതി ആരംഭിച്ചു; സർക്കാർ സേവനങ്ങൾ എല്ലാ വീട്ടിലും എത്തും

പ്രതിപക്ഷം പ്രത്യേകിച്ച് എഐഎഡിഎംകെ നേതാവ് പി. പളനിസ്വാമി ഈ പദ്ധതിയെ വിജയവുമായ മാതൃകയല്ല എന്ന് വിമര്‍ശിക്കുന്നു.

New Update
Untitledodi

ചെന്നൈ: സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഫ്‌ലാഗ്ഷിപ്പ് പദ്ധതിക്ക് 'ഉങ്കലുടന്‍ സ്റ്റാലിന്‍' (സ്റ്റാലിന്‍ നിങ്ങളോടൊപ്പമുണ്ട്) എന്ന പേരിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

Advertisment

ഈ പദ്ധതി കടലൂരില്‍ നിന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പദ്ധതിയുടെ ഭാഗമായ്, സംസ്ഥാന സര്‍ക്കാര്‍ 15 വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന 40 സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ലക്ഷ്യം.


പദ്ധതിയുടെ നാലാം ഘട്ടമാണിതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. അമുദ അറിയിച്ചു. മുമ്പ് നടപ്പാക്കിയ മൂന്നുഘട്ടങ്ങളില്‍ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് പുതിയ ഘട്ടം രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 10,000 ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഗ്രാമങ്ങളില്‍ 46 സേവനങ്ങളും, നഗരങ്ങളില്‍ 43 സേവനങ്ങളും ലഭ്യമാകും. ലീസ് ട്രാന്‍സ്ഫര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ്, എസ്എംഇ വായ്പകള്‍ എന്നിവയും ഉള്‍പ്പെടുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ഈ ക്യാമ്പുകള്‍ വഴിയായി പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കും.


ഇതുവരെ പദ്ധതി ഉപയോഗിക്കാന്‍ കഴിയാതിരുന്ന അനേകം പേര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാസം 1,000 രൂപയുടെ ധനസഹായം ഈ ക്യാമ്പുകളില്‍ ഉറപ്പാക്കും.


പ്രതിപക്ഷം പ്രത്യേകിച്ച് എഐഎഡിഎംകെ നേതാവ് പി. പളനിസ്വാമി ഈ പദ്ധതിയെ വിജയവുമായ മാതൃകയല്ല എന്ന് വിമര്‍ശിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, ഈ പുതിയ പദ്ധതിയെ തിരഞ്ഞെടുപ്പ് അജണ്ടയെന്നാണ് അവര്‍ കാണുന്നത്.

Advertisment