/sathyam/media/media_files/2025/08/07/untitledtarifmk-stalin-2025-08-07-13-26-34.jpg)
ഡല്‍ഹി: തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേരിടാമെന്ന് സുപ്രീംകോടതി. പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിടുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ഹര്‍ജി നിയമ പ്രക്രിയയുടെ ദുരുപയോഗത്തിനു തുല്യമാണെന്നും തെറ്റായ ധാരണയുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എന്‍.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കോടതികളെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ ഹര്‍ജിക്കാരനായ എഐഎഡിഎംകെ നേതാവും എംപിയുമായ സി.വി ഷണ്‍മുഖത്തോട് അതൃപ്തി വ്യക്തമാക്കിയ ബെഞ്ച് 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
തുക തമിഴ്നാട് സര്‍ക്കാരിന് നല്‍കണമെന്നും, ഇത് പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി ചെലവഴിക്കാനും കോടതി നിര്‍ദ്ദേശിച്ചു.