New Update
/sathyam/media/media_files/2025/11/16/untitled-2025-11-16-12-11-47.jpg)
ചെന്നൈ: ബിഹാര്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് ഉപദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
Advertisment
മുദ്രാവാക്യങ്ങളല്ല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്നും രാഷ്ട്രീയ വ്യക്തത, സഖ്യത്തിനുള്ളിലെ അച്ചടക്കം, ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യത എന്നിവയാണ് തിരഞ്ഞെടുപ്പുകളെ തീരുമാനിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബിഹാറിലെ വിജയത്തിന് നിതീഷ് കുമാറിനെ സ്റ്റാലിന്‍ അഭിനന്ദിച്ചതിനൊപ്പം തേജസ്വി നേതാവിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങളെ സ്റ്റാലിന്‍ പ്രശംസിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നിതീഷ് കുമാറിന് സാധിക്കട്ടെയെന്നും സ്റ്റാലിന്‍ ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us