/sathyam/media/media_files/2025/11/13/model-2025-11-13-07-25-11.jpg)
ഭോപ്പാല്‍: മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ഖുഷ്ബു അഹിര്‍വാറി(27)ന്റെ മരണത്തില്‍ കാമുകനെതിരെ കേസെടുത്ത് പൊലീസ്.
യുവതിയുടെ കാമുകനായിരുന്ന കാസിം ഹുസൈനെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ്. 'ഡയമണ്ട് ഗേള്‍' എന്ന് അറിയപ്പെടുന്ന ഖുശ്ബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു ഖുശ്ബു മരിച്ചത്. യാത്ര ചെയ്യുന്നതിനിടെ ബസില്‍ വച്ച് ഇവരുടെ നില ഗുരുതരമാവുകയും ഇതേ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഖുശ്ബു മരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന കാസിം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മരിക്കുമ്പോള്‍ യുവതി ഗര്‍ഭിണി ആയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടായ ആന്തരിക രക്തസ്രാവമാണ് ഖുശ്ബുവിന്റെ മരണത്തിലേക്ക് നയിച്ചത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പും ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
ഖുശ്ബുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി. ഒന്നര വര്‍ഷമായി ഖുശ്ബുവും കാസിമും ഒന്നിച്ചാണ് താമസം. നഗരത്തില്‍ കഫേ നടത്തുകയാണ് കാസിം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us