/sathyam/media/media_files/2025/11/10/model-2025-11-10-23-09-35.jpg)
ഭോപ്പാൽ: മ​ധ്യപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചു പോയ 27കാരിയായ മോഡൽ മരിച്ചു.
സെ​ഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മോഡൽ ഖുശ്ബു അഹിർവാർ ആണ് മരിച്ചത്.
മകളെ കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച് ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അ​ഹിർവാർ ആശുപത്രിയ്ക്ക് പുറത്ത് പൊട്ടിക്കരഞ്ഞു.
മകളുടെ സ്വകാര്യ ഭാ​ഗത്ത് ചതവുണ്ട്. ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്ത നിലയിലായിരുന്നു.
മകൾക്ക് ക്രൂര മർദ്ദനമേറ്റതായും കഴുത്തു ഞെരിച്ചാണ് കൊന്നതെന്നും അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു. തങ്ങൾക്ക് നീതി വേണമെന്നും കൊന്നയാൾ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഖാസിം എന്ന വ്യക്തിയുമായി ഖുശ്ബു ലിവ് ഇൻ ബന്ധത്തിലായിരുന്നു.
സംഭവത്തിനു മൂന്ന് ദിവസം മുൻപ് ഖാസിം ഖുശ്ബുവിന്റെ അമ്മയെ വിളിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതര മതസ്ഥാനാണ് താനെന്നും മകൾ കൂടെയുണ്ടെന്നും വിഷമിക്കേണ്ടതില്ലെന്നും അവളെ താൻ ഉജ്ജയിനിയിലേക്ക് കൊണ്ടു പോകുകയുമാണെന്നും ഈ സംഭാഷണത്തിൽ ഇയാൾ പറഞ്ഞതായും ഖുശ്ബുവിന്റെ കുടുംബം പറയുന്നു.
കുടുംബവും ഖുശ്ബുവും തമ്മിൽ അവസാനമായി നടന്ന സംഭാഷണവും ഇതായിരുന്നു.
ആയിരക്കണക്കിനു ഫോളോവേഴ്സ് സമൂഹ മാധ്യമങ്ങളിലുള്ള വളർന്നു വരുന്ന മോഡലാണ് ഖുശ്ബു. ​ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ അവർ പല ബ്രാൻഡുകളുടേയും മോഡലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us