യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണുമായി സംസാരിച്ചിരുന്നുവെന്ന് മോദി

'വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്യുകയും പോസിറ്റീവായി വിലയിരുത്തുകയും ചെയ്തു.

New Update
MODI

ഡല്‍ഹി: യുക്രെയ്‌നിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് താനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 


Advertisment

'വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്യുകയും പോസിറ്റീവായി വിലയിരുത്തുകയും ചെയ്തു. യുക്രെയ്‌നിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറി. 


ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും ഒരു പ്രധാന പങ്ക് വഹിക്കും.' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Advertisment