/sathyam/media/media_files/2025/09/14/untitled-2025-09-14-13-43-31.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും പരിഹസിക്കുന്ന എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസിനെതിരെ കേസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസിന്റെ നടപടി.
വീഡിയോയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെന്‍ മോദിയുമായി സ്വപ്നതുല്യമായ സംഭാഷണം നടക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മാനനഷ്ടമുണ്ടാക്കുന്നതും പ്രധാനമന്ത്രി മോദിയുടെ അമ്മയുടെയും അതുപോലെ എല്ലാ മാതൃത്വത്തിന്റെയും അന്തസ്സിനെ അപമാനിക്കുന്നതുമാണ് വീഡിയോ എന്ന് നോര്‍ത്ത് അവന്യൂ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
'എഐ ജനറേറ്റഡ്'' എന്ന് രേഖപ്പെടുത്തിയ 36 സെക്കന്‍ഡ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി ഇതിനെ പ്രധാനമന്ത്രി മോദിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായാണ് കാണുന്നത്.
എന്നാല്‍, ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വീഡിയോയെ ന്യായീകരിച്ചു.