പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ കാമാഖ്യ ദേവിയുടെ അനുഗ്രഹത്താല്‍ വന്‍ വിജയമായിരുന്നു. 'ഞാൻ ശിവഭക്തനാണ്, എല്ലാ വിഷവും വിഴുങ്ങുന്നു'; പ്രധാനമന്ത്രി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭൂപന്‍ ഹസാരികയുടെ ജന്മദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു പദവിയായി കണക്കാക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ കാമാഖ്യ ദേവിയുടെ അനുഗ്രഹത്താല്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

അസമിലെ ദരാങ്ങില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും അദ്ദേഹം നിശിതമായ ആക്രമണങ്ങള്‍ നടത്തി. 'ഞാന്‍ ശിവഭക്തനാണ്, ഞാന്‍ എല്ലാ വിഷവും വിഴുങ്ങുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

അസമിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും വികസനത്തിനായി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുകള്‍ പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭൂപന്‍ ഹസാരികയുടെ ജന്മദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു പദവിയായി കണക്കാക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Advertisment