"നേപ്പാളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ നിങ്ങളോടൊപ്പം നിൽക്കുന്നു". സുശീല കാർക്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

'നേപ്പാളിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രി സുശീല കാര്‍ക്കിയുമായി ഊഷ്മളമായ സംഭാഷണം നടത്തി.

New Update
Untitled

ഡല്‍ഹി: നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിയുമായി സംസാരിച്ചു.

Advertisment

'നേപ്പാളിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രി സുശീല കാര്‍ക്കിയുമായി ഊഷ്മളമായ സംഭാഷണം നടത്തി.


അടുത്തിടെയുണ്ടായ ദാരുണമായ ജീവഹാനിയില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണ ഉറപ്പിക്കുകയും ചെയ്തു' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. 


അവരുടെ ദേശീയ ദിനത്തില്‍ അവര്‍ക്കും നേപ്പാളിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

Advertisment