ബീഹാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി മോദി. 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും

ബിഹാറില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് 62,000 കോടിയിലധികം രൂപ വിലമതിക്കുന്ന യുവജന കേന്ദ്രീകൃത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 

New Update
Untitled

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് യുവാക്കളുമായി സംവദിക്കും, ബിഹാറില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് 62,000 കോടിയിലധികം രൂപ വിലമതിക്കുന്ന യുവജന കേന്ദ്രീകൃത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 

Advertisment

ഇന്ത്യയിലുടനീളമുള്ള 1,000 ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം-സേതു പദ്ധതിയുടെ ഉദ്ഘാടനമായിരിക്കും ഇന്നത്തെ പരിപാടിയുടെ പ്രത്യേകത.


പ്രധാനമന്ത്രി മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കും .

Advertisment