/sathyam/media/media_files/2025/11/08/untitled-2025-11-08-16-16-04.jpg)
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരാനിരിക്കുന്ന ജി 20 ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
സ്വയം പ്രഖ്യാപിത വിശ്വഗുരു വരാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'നവംബര്‍ 22-23 തീയതികളില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതോടെ, സ്വയം പ്രഖ്യാപിത വിശ്വഗുരു നേരിട്ട് പങ്കെടുക്കുമെന്ന് നമുക്ക് ഉറപ്പിക്കാം,' എക്സിലെ ഒരു പോസ്റ്റില്‍ ജയ്‌റാം രമേശ് പറഞ്ഞു.
2014ല്‍ പ്രധാനമന്ത്രിയായതിനുശേഷം, ബ്രിസ്‌ബേന്‍, അന്റാലിയ, ഹാങ്ഷൗ, ഹാംബര്‍ഗ്, ബ്യൂണസ് അയേഴ്സ്, ഒസാക്ക, റിയാദ് (കോവിഡ് കാരണം വെര്‍ച്വല്‍), റോം, ബാലി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എല്ലാ ജി 20 ഉച്ചകോടികളിലും പ്രധാനമന്ത്രി മോദി പങ്കെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us