ഡൽഹി ചെങ്കോട്ട സ്ഫോടനം: 'ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും'. മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി മോദി

ഇന്ന് മുഴുവന്‍ രാഷ്ട്രവും അവരോടൊപ്പം നില്‍ക്കുന്നു. ഇന്നലെ രാത്രി മുഴുവന്‍ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Advertisment

'ഇന്ന്, വളരെ ദുഃഖത്തോടെയാണ് ഞാന്‍ ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖിപ്പിച്ചു. ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. 


ഇന്ന് മുഴുവന്‍ രാഷ്ട്രവും അവരോടൊപ്പം നില്‍ക്കുന്നു. ഇന്നലെ രാത്രി മുഴുവന്‍ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ അടിത്തട്ടിലേക്ക് എത്തും. 

ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും,' പ്രധാനമന്ത്രി മോദി പറഞ്ഞു.

Advertisment