New Update
/sathyam/media/media_files/2025/12/05/untitled-2025-12-05-13-58-40.jpg)
ഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷത പുലര്‍ത്തുന്നില്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷം ആദ്യം ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
Advertisment
വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, പുടിനെ ദീര്‍ഘവീക്ഷണമുള്ള നേതാവായി പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ഇത് 'സമാധാനത്തിന്റെ യുഗമാണ്' എന്ന് അടിവരയിടുകയും ചെയ്തു.
'ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. ഇത് സമാധാനത്തിന്റെ യുഗമാണ്... സമീപ ദിവസങ്ങളില്‍ നടക്കുന്ന ശ്രമങ്ങളിലൂടെ ലോകം വീണ്ടും സമാധാനത്തിന്റെ ദിശയിലേക്ക് മടങ്ങുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്,' മോദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us