ഇന്ത്യ-ജോർദാൻ ബന്ധം ശക്തിപ്പെടുന്നു: 5 കരാറുകളിൽ ഒപ്പുവെച്ചു

തീവ്രവാദത്തെയും തീവ്രവാദ ചിന്തകളെയും ചെറുക്കുന്നതില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ പങ്ക് പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

New Update
Untitled

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും തമ്മില്‍ അമ്മാനില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ തീവ്രവാദ വിരുദ്ധത, ഗാസ ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങള്‍, ഉഭയകക്ഷി സഹകരണം എന്നിവയില്‍ ഇരു രാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു.

Advertisment

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധത, ഡീ-റാഡിക്കലൈസേഷന്‍, രാസവളങ്ങള്‍, കൃഷി, പുനരുപയോഗ ഊര്‍ജ്ജം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.


തീവ്രവാദത്തെയും തീവ്രവാദ ചിന്തകളെയും ചെറുക്കുന്നതില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ പങ്ക് പ്രധാനമന്ത്രി മോദി പ്രശംസിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ഉറപ്പിച്ചു.

Advertisment