എത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെയും ആവാസ കേന്ദ്രമായതിനാല്‍ എനിക്ക് ഇപ്പോള്‍ സ്വന്തം നാട്ടില്‍ ഉള്ളതുപോലെ തോന്നുന്നു. എത്യോപ്യയില്‍ താന്‍ 'സ്വന്തം വീട്ടില്‍' ആണെന്ന് പ്രധാനമന്ത്രി

ഈ വേളയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ചരിത്രപരമായ ബന്ധങ്ങളെ 'തന്ത്രപരമായ പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയര്‍ത്തി.

New Update
Untitled

എത്യോപ്യ:  രാജ്യം തന്നെ 'വീട്ടിലുള്ളതുപോലെ തോന്നിപ്പിച്ചു' എന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

'എത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെയും ആവാസ കേന്ദ്രമായതിനാല്‍ എനിക്ക് സ്വന്തം നാട്ടില്‍ ആണെന്നതു പോലെ തോന്നുന്നു. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍, സൗഹൃദത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകള്‍ ഞാന്‍ കൊണ്ടുവരുന്നു' എന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


'വളര്‍ച്ചയിലും ജനകേന്ദ്രീകൃത വികസനത്തിലും' ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള 'സുപ്രധാന' ചുവടുവയ്പ്പാണ് ഒന്നിലധികം കരാറുകളില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ചൊവ്വാഴ്ചയാണ് മോദി തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനായി എത്യോപ്യയിലെത്തിയത്, ഈ വേളയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ചരിത്രപരമായ ബന്ധങ്ങളെ 'തന്ത്രപരമായ പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയര്‍ത്തി.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം വിപുലമായ ചര്‍ച്ചകള്‍ നടത്തി, തുടര്‍ന്ന് രണ്ട് നേതാക്കളും മൂന്ന് ധാരണാപത്രങ്ങള്‍ കൈമാറി.

Advertisment