നുണ പറയുന്നത് നിർത്തണം: സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാകിസ്ഥാന് കൈമാറാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ്

'അസം പാകിസ്ഥാന് കൈമാറാന്‍ ഒരു നിര്‍ദ്ദേശവും ഉണ്ടായിരുന്നില്ല,'  മാണിക്കം ടാഗോര്‍ എഴുതി. 'അസം ഒരു ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയായിരുന്നു,

New Update
Untitled

ഡല്‍ഹി: സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാകിസ്ഥാന് കൈമാറാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ്. പ്രസ്താവന ചരിത്രപരമായി തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

Advertisment

'അസം പാകിസ്ഥാന് കൈമാറാന്‍ ഒരു നിര്‍ദ്ദേശവും ഉണ്ടായിരുന്നില്ല,'  മാണിക്കം ടാഗോര്‍ എഴുതി. 'അസം ഒരു ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയായിരുന്നു.


വിഭജന പദ്ധതി പ്രകാരം ഒരിക്കലും പാകിസ്ഥാനായി നിയോഗിക്കപ്പെട്ടിരുന്നില്ല. ചോദ്യം ചെയ്യപ്പെടുന്ന ഒരേയൊരു പ്രദേശം അസമിലെ സില്‍ഹെറ്റ് ജില്ലയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഗുവാഹത്തിയില്‍ നടന്ന ഒരു റാലിയിലാണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. അസമിനെ പഴയ കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്ലീം ലീഗുമായും ബ്രിട്ടീഷുകാരുമായും കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment