/sathyam/media/media_files/2026/02/07/untitled-2026-02-07-08-43-15.jpg)
ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര ചട്ടക്കൂടിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വലിയ ഉണര്‍വ് നല്‍കുന്നതാണ് ഈ നീക്കമെന്നും ഇന്ത്യന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ബിസിനസ് മേഖലയ്ക്കും ഇത് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താല്പര്യത്തിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇന്ത്യക്കും അമേരിക്കയ്ക്കും ഇതൊരു ശുഭവാര്‍ത്തയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഴവും വിശ്വാസവുമാണ് ഈ കരാറിലൂടെ വ്യക്തമാകുന്നത്.'
ഈ ചട്ടക്കൂട് 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയെ ശക്തിപ്പെടുത്തും. ചെറുകിട-ഇടത്തരം സംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇത് വലിയ ഗുണകരമാകും.
യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും.
ആഗോള വിതരണ ശൃംഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും ശേഷമാണ് വെള്ളിയാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ഇടക്കാല വ്യാപാര കരാറില്‍ ധാരണയായത്. ഇത് വരാനിരിക്കുന്ന പൂര്‍ണ്ണതോതിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us