/sathyam/media/media_files/2026/02/14/untitled-2026-02-14-15-40-57.jpg)
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ, പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഒരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ണ്ണായക നീക്കം.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ബിഎന്‍പി താല്പര്യം പ്രകടിപ്പിക്കുമ്പോഴും കടുത്ത നിലപാടുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
'ഇന്നത്തെ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയും അവാമി ലീഗും ഇനി നിലവിലില്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. പഴയ ധാരണകള്‍ മാറ്റേണ്ട സമയമാണിതെന്ന് താരിഖ് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂണ്‍ കബീര്‍ പിടിഐയോട് പറഞ്ഞു.
ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച ഷെയ്ഖ് ഹസീനയെപ്പോലുള്ള 'ഭീകരര്‍ക്ക്' ഇന്ത്യ അഭയം നല്‍കരുതെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു.
'അയല്‍ക്കാര്‍ ആദ്യം' എന്ന നയത്തിന് കീഴില്‍ ഇന്ത്യ ബംഗ്ലാദേശിനെ ബഹുമാനത്തോടെ പരിഗണിച്ചാല്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്‌മാനുമായി ഫോണില്‍ സംസാരിക്കുകയും ഉജ്ജ്വല വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ മോദി ഉറപ്പുനല്‍കി. തന്റെ സൗകര്യത്തിനനുസരിച്ച് ഇന്ത്യ സന്ദര്‍ശിക്കാന്‍ താരിഖ് റഹ്‌മാനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us