മോദി-മാക്രോൺ കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ; തന്ത്രപ്രധാന പ്രതിരോധ കരാറുകളിൽ കണ്ണുനട്ട് ഇരുരാജ്യങ്ങളും

ബ്രിജിത്ത് മാക്രോണിനൊപ്പമെത്തിയ പ്രസിഡന്റിനെ മുംബൈ വിമാനത്താവളത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് സ്വീകരിച്ചു.

New Update
Untitled

മുംബൈ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഊഷ്മളമായി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രതിരോധം, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Advertisment

'ഇന്ത്യയിലേക്ക് സ്വാഗതം! താങ്കളുടെ സന്ദര്‍ശനത്തില്‍ രാജ്യം അതീവ സന്തുഷ്ടമാണ്. നമ്മുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് പുതിയ വേഗത നല്‍കാന്‍ ഈ സന്ദര്‍ശനം സഹായിക്കും,' എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.


ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച മാക്രോണ്‍, ഇന്ത്യ-ഫ്രാന്‍സ് സഹകരണം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാമ്പത്തിക, വ്യാവസായിക, ഡിജിറ്റല്‍ മേഖലകളിലെ പ്രമുഖരും തന്നോടൊപ്പമുണ്ടെന്ന് വ്യക്തമാക്കി.

ഹെലികോപ്റ്ററുകളുടെയും ഹാമര്‍ മിസൈലുകളുടെയും സംയുക്ത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സുപ്രധാന കരാറുകള്‍ ചര്‍ച്ചകളില്‍ മുന്‍പന്തിയിലുണ്ടാകും.


ബ്രിജിത്ത് മാക്രോണിനൊപ്പമെത്തിയ പ്രസിഡന്റിനെ മുംബൈ വിമാനത്താവളത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് സ്വീകരിച്ചു.


മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. മുംബൈയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിലും  പങ്കെടുക്കും.

Advertisment