140 കോടി ജനങ്ങളുടെ പേരിൽ സ്വാഗതം; എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

എഐ ഭരണനിര്‍വ്വഹണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ഓരോ രാജ്യവും സ്വീകരിക്കേണ്ട മുന്‍ഗണനകള്‍ യോഗം ചര്‍ച്ച ചെയ്തു.

New Update
Untitled

ഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടന്നുവരുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ  നാലാം ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 140 കോടി ഭാരതീയരുടെ പ്രതിനിധിയായി ആഗോള നേതാക്കളെ അദ്ദേഹം വേദിയിലേക്ക് സ്വാഗതം ചെയ്തു.

Advertisment

രാവിലെ 9.40-ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തു. നിര്‍മ്മിത ബുദ്ധിയുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും ആഗോള സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.


ഉദ്ഘാടനത്തിന് ശേഷം രാവിലെ 11 മണിയോടെ 'ഇന്ത്യ എഐ ഇംപാക്ട് എക്‌സ്‌പോ 2026' പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ആഗോള നേതാക്കളോടൊപ്പം എക്‌സ്‌പോയിലെ നൂതനമായ സാങ്കേതിക വിദ്യകള്‍ അദ്ദേഹം വിലയിരുത്തി.

ഭാരത് മണ്ഡപത്തില്‍ നടന്ന പ്ലീനറി സെഷനില്‍ വിവിധ രാജ്യത്തലവന്മാരും മന്ത്രിമാരും പങ്കെടുത്തു. എഐ ഭരണനിര്‍വ്വഹണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ഓരോ രാജ്യവും സ്വീകരിക്കേണ്ട മുന്‍ഗണനകള്‍ യോഗം ചര്‍ച്ച ചെയ്തു.


ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ എഐ നിക്ഷേപം, ഗവേഷണ സഹകരണം, വിതരണ ശൃംഖലയുടെ ശാക്തീകരണം എന്നിവ ഈ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളാകും.


എഐ മേഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സാങ്കേതിക വിദ്യ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ വികസിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

Advertisment