/sathyam/media/media_files/2026/02/19/untitled-2026-02-19-12-27-38.jpg)
ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേവലം സാങ്കേതിക കേന്ദ്രീകൃതമാകാതെ മനുഷ്യ കേന്ദ്രീകൃതമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ യുഗത്തില്‍ മനുഷ്യന്‍ വെറും 'ഡാറ്റാ പോയിന്റുകള്‍' മാത്രമായി മാറരുതെന്നും, ഈ സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എഐയുടെ വികസനവും നിയന്ത്രണവും എങ്ങനെയുണ്ടാകണം എന്ന് വ്യക്തമാക്കാന്‍ 'മാനവ്' എന്ന ചുരുക്കപ്പേരിലുള്ള അഞ്ചു തത്വങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
M - Moral and Ethical Systems (ധാര്‍മ്മികത): എഐ സംവിധാനങ്ങള്‍ ധാര്‍മ്മിക ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം.
A - Accountable (ഉത്തരവാദിത്തം): സുതാര്യമായ നിയമങ്ങളിലൂടെ ഭരണകൂടത്തിന് കൃത്യമായ മേല്‍നോട്ടം ഉണ്ടായിരിക്കണം.
N - National Sovereignty (ദേശീയ പരമാധികാരം): ഒരു രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ആ രാജ്യത്തിന് അവകാശപ്പെട്ടതായിരിക്കണം.
A - Accessible and Inclusive (ലഭ്യത): എഐ ഒരു കുത്തകയാകാതെ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകണം.
V - Valid and Legitimate (നിയമസാധുത): നിയമപരമായി വിശ്വസനീയവും പരിശോധിക്കാവുന്നതുമായിരിക്കണം.
'21-ാം നൂറ്റാണ്ടിലെ ലോകത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഇന്ത്യയുടെ ഈ 'മാനവ്' കാഴ്ചപ്പാട് ഒരു പ്രധാന കണ്ണിയാകും,' പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us